ADVERTISEMENT

സാധാരണ കുടുംബപശ്ചാത്തലത്തിൽ നിന്നാണ് മലയാളത്തിന്റെ യുവനായകൻ ആന്റണി വർഗീസിന്റെ വരവ്. കഠിനാധ്വാനം കൊണ്ടും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടും ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിയുടെ നായകനിരയിൽ തന്റെതായ ഇടം നേടാൻ ആന്റണിക്കായി. ആന്റണിയുടെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണ്. താൻ സിനിമയിലെത്തും മുമ്പ് നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. കിയ സെൽറ്റോസ് ആണ് പെപ്പെ സ്വന്തമാക്കിയത്. വിൽപന കണക്കുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വാഹനമാണ് കിയ സെൽറ്റോസ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധ നേടുന്ന മിഡ്-സൈസ് എസ് യുവിയായ സെൽറ്റോസ് മൂന്ന് വ്യത്യസ്ത ബിഎസ്-VI എഞ്ചിൻ വാഗ്ദാനം ചെയ്താണ് പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കുന്നത്. നിലവിൽ 9.89 ലക്ഷം രൂപ മുതൽ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ എന്നിവയാണ് വാഹനത്തിന്റെ എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ADVERTISEMENT

ഇനി അച്ഛന്റെ ഓട്ടോറിക്ഷയോടൊപ്പം ആന്റണിയുടെ വാഹനവും ആ വീടിന്റെ മുറ്റത്തുണ്ടാകും.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT