Saturday 11 May 2019 12:14 PM IST : By സ്വന്തം ലേഖകൻ

അനിയത്തിയുടെ പാട്ടിനൊപ്പം ചുവട് വച്ച് അനു സിതാര! വിഡിയോ വൈറൽ

anu-new

മികച്ച നർത്തകിയുമാണ് മലയാളത്തിന്റെ പ്രിയ യുവനായിക അനു സിതാര. തനി നാടൻ നായികാ വേഷങ്ങളിൽ തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അനു, നൃത്ത വേദികളിൽ നിന്നാണ് സിനിമയിലേക്കു വന്നത്. ഇപ്പോളിതാ അനുവിന്റെ ഒരു പുതിയ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അനിയത്തിയായ അനു സൊനാരയുടെ പാട്ടിനൊപ്പമാണ് അനു ചുവടു വയ്ക്കുന്നത്. ‘യമുനയാട്രിലെ ഈറക്കാറ്റിലെ...’ എന്ന ഗാനമാണ് അനുവിനു വേണ്ടി സഹോദരി പാടുന്നത്. വെള്ളത്തില്‍ ഇറങ്ങി നിന്ന് അനു നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഭര്‍ത്താവ് വിഷ്ണുവാണ് പകര്‍ത്തിയിരിക്കുന്നത്.

‘പൊട്ടാസ് ബോംബ്’ ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വോപരി പാലാക്കാരന്‍, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ താരപദവി സ്വന്തമാക്കിയ അനു, ഒരു നൃത്താധ്യാപികയുമാണ്.