ADVERTISEMENT

ഇപ്പോൾ തമിഴകത്തിന്റെ ബൊമ്മിയാണ് മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളി. ‘സൂരറൈ പോട്രി’ലെ കഥാപാത്രം താരത്തിന് നൽകിയ അഭിനന്ദനം ചെറുതല്ല. ഇപ്പോഴിതാ, ചിത്രത്തിലെ നായകൻ സൂര്യയെക്കുറിച്ച് അപർണ ‘വനിത’യോട് മനസ്സ് തുറക്കുന്നു.

സൂര്യ എന്ന ആക്ടറിനെ കുറിച്ച്?

ADVERTISEMENT

സൂര്യ സാർ എല്ലാവരോടും വളരെ ലാളിത്യത്തോടെയും വിനയത്തോടെയും പെരുമാറുന്ന ആളാണ്. എല്ലാവരോടും ബഹുമാനം കാട്ടുന്നു. അദ്ദേഹത്തിന്റെ ക്വാളിറ്റികളിൽ ഏറ്റവും ആദരവ് തോന്നിയത് അതാണ്. എനിക്ക് പൊതുവേ സൂര്യ സാറിന്റെ സിനിമകളൊക്കെ വളരെ ഇഷ്ടമാണ്.അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ ഞാൻ മിക്കതും വീട്ടിൽ ഡിവിഡി ഇട്ടാവും കണ്ടിട്ടുള്ളത്. കാരണം, ആ സമയത്ത് ഞങ്ങൾ ഖത്തറിലാ‍യിരുന്നു. അന്ന് അങ്ങനെ തിയേറ്ററിൽ പോയി അധികം പടങ്ങൾ കണ്ടിട്ടില്ല.

സൂര്യ ബോഡി മെയിന്റനൻസിലും വർക് ഔട്ടിലും അങ്ങേയറ്റം ശ്രദ്ധിക്കുന്നു. അത് പ്രചോദനമായോ?

ADVERTISEMENT

കഥാപാത്രത്തിനായി എത്ര കഠിനമായി വർക് ഔട്ടും പരിശീലനവും നടത്തുന്നതിലെ അദ്ദേഹത്തിന്റെ അർപ്പണമാണ് എന്നെ ഇൻസ്പയർ ചെയ്തത്. സിനിമയിൽ മാരന്റെ 19 വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടിയാണ് സൂര്യ സാർ അത്ര കഠിനമായിട്ടാണ് വർക് ഔട്ട് ചെയ്തത്.

ഡയറ്റിങ് വർക് ഔട്ട് ഇെതാക്കെ െപാതുവെ എന്റെ ജീവിത്തിൽ കുറവാണ്. പൊതുവെ മടിയാണെനിക്ക്. ചിലപ്പോഴൊക്കെ ഫൂഡ് നിയന്ത്രിക്കും പക്ഷേ, മിക്കപ്പോഴും ഞാൻ ഇഷ്ടഭക്ഷണമെല്ലാം നന്നായി കഴിക്കാറുണ്ട്. ഞാൻ മുൻപ് ജിമ്മിൽ കിക്ക് ബോക്സിങ്ങിനു ചേർന്നിരുന്നു. ഇപ്പോ ഞാൻ പതിവായി യോഗ ചെയ്തു തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

അപർണ ബാലമുരളിയുമായുള്ള വിശദമായ അഭിമുഖം പുതിയ ലക്കം വനിതയിൽ വായിക്കാം

ADVERTISEMENT