ആസിഫ് അലിയും അപർണ്ണ ബാലമുരളിയും നായകന്മാരാകുന്ന ’തൃശ്ശിവപേരൂര്‍ ക്ലിപ്തം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ ചെമ്പന്‍ വിനോദും ബാബുരാജും സുപ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ജോജു ജോര്‍ജ്, ടിനി ടോം, ശ്രീജിത്ത് രവി, ഇര്‍ഷാദ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 1980 ലെ തൃശ്ശൂര്‍ മോഡല്‍ സ്‌കൂള്‍ കാലം മുതല്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം.
കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംവിധാനം രതീഷ് കുമാറാണ്. പി എസ് റഫീഖിന്റേതാണ് രചന. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും. ഫരീദ് ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് ’തൃശ്ശിവപേരൂര്‍ ക്ലിപ്തം’ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ കാണാം;