ADVERTISEMENT

രണ്ട് പൊന്നുമക്കളെ തനിച്ചാക്കിയുള്ള നടി അപർണ നായരുടെ മരണം ഹൃദയഭേദകമാണ്. എല്ലാ വേദനകളും സന്തോഷങ്ങളും ഒരു ചിരിയിലൊതുക്കി പ്രിയ സഹപ്രവർത്തകരോടു പോലും ഒന്നും പറയാതെ എല്ലാം അവസാനിപ്പിച്ച അപർണ നായർ ഇനി ഹൃദയംതൊടുന്ന ഓർമ. ആശുപത്രിയിലെ നടപടി ക്രമങ്ങൾക്കു ശേഷം വീട്ടിലേക്ക് അപർണയുടെ ഭൗതിക ദേഹം എത്തിയ നിമിഷം ചങ്കുപിടയ്ക്കുന്നതായിരുന്നു.

അമ്മ ബീനയ്ക്കും സഹോദരി ഐശ്വര്യയ്ക്കും അപർണ യാത്രയായെന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു. കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പൊന്നുമോൾ ജീവനറ്റി മുന്നിലെത്തിയ കാഴ്ച അവരുടെ സകല നിയന്ത്രണങ്ങളേയും തകർത്തു കളഞ്ഞു. അമ്മയുടെ ജീവനറ്റ ദേഹത്തിനു മുന്നിൽ ഒന്നുമറിയാതെ നിൽക്കുന്ന മക്കളും കണ്ണീരും സങ്കടവും ഇരട്ടിയാക്കി. നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് അപർണയെ ഒരുനോക്കു കാണാനെത്തിയത്.

ADVERTISEMENT

‘എന്റെ കൊച്ചിനെ കൊല്ലാൻ കൊടുത്തു. പോയി നോക്കടാ എന്ന് അവനോട് (ഭർത്താവ്) പറഞ്ഞിട്ട് അവൻ പോയി നോക്കിയില്ല. എന്റെ അപ്പുമോളേ... ഈ പൈതങ്ങളെ തനിച്ചാക്കി നീ പോയല്ലോ’–ഹൃദയംപൊട്ടി അമ്മയുടെ വാക്കുകൾ.

നടി അപർണ പി.നായർ (33) ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താലാണെന്ന് കുടുംബത്തിന്റെ മൊഴി. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

ADVERTISEMENT

അപർണയുടെ രണ്ട് പെൺമക്കളുടെ സങ്കടവും അവിടെയുള്ളവരുടെ മനസ്സ് വേദനിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി ആളുകളാണ് അപർണയെ ഒരുനോക്കു കാണുവാനായി എത്തിച്ചേർന്നത്.

വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

ADVERTISEMENT

ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്ഐആറിൽ പറയുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു.

അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.

ADVERTISEMENT