Saturday 01 February 2020 09:33 AM IST : By സ്വന്തം ലേഖകൻ

‘താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് അണ്‍ഫോളോ ചെയ്ത് പോയ്ക്കൂടേ’! മോശം കമന്റിന് തകർപ്പന്‍ മറുപടിയുമായി അശ്വതി

aswathy

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് പ്രേക്ഷകരുടെ പ്രിയ അവതാരകമാരിൽ ഒരാളായ അശ്വതി ശ്രീകാന്ത്. ഇന്‍സ്റ്റഗ്രാമില്‍ അശ്വതി പങ്കു വയ്ക്കുന്ന പല പോസ്റ്റുകളും പെട്ടെന്നാണ് വൈറൽ ആകുക.

ഇപ്പോഴിതാ, ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അശ്വതി. ചിരിച്ചാണ് അശ്വതി ഫോട്ടോയ്ക്ക് പോസ് ചെയ്തതെങ്കിലും രണ്ടു ചിത്രങ്ങളിലും ശ്രീകാന്തിന്റെ ഭാവങ്ങൾ വ്യത്യസ്തമായിരുന്നു. തനിക്ക് വിവിധ ഭാവങ്ങള്‍ വരുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോയെന്ന് ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു.

ചിത്രത്തിനു താഴെ, പറയുന്നതെല്ലാം പുളുവാണല്ലോയെന്നും താന്‍ ആരുവായെന്നുമായിരുന്നു ഒരാളുടെ ചോദ്യം. ഒരു വഴിപോക്കനാണ്, മാപ്പാക്കണമെന്നാണ് ഇതിന് അശ്വതി ആദ്യം മറുപടി നല്‍കിയത്. പുളു നിര്‍ത്തൂയെന്ന് അയാൾ വീണ്ടും പറഞ്ഞപ്പോള്‍ ചേട്ടന്‍ എന്ത് പുളുവാണ് ഇവിടെ കേട്ടതെന്നും താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് അണ്‍ഫോളോ ചെയ്ത് പോയ്ക്കൂടേയെന്നും അശ്വതി ചോദിച്ചു.

പോസ്റ്റ് ഇതിനകം വൈറൽ ആണ്.