Tuesday 30 June 2020 09:10 AM IST : By സ്വന്തം ലേഖകൻ

‘കണ്ണാന കണ്ണേ...എന്ന പാട്ടും അതിലെ സീനുകളും എന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായത്’! തുറന്നു പറഞ്ഞു ബാല

bala

അടുത്തകാലത്ത് തമിഴിൽ ഏറ്റവും ജനപ്രീതി നേടിയ ചലച്ചിത്രഗാനങ്ങളിൽ ഒന്നാണ് അജിത്ത് നായകനായ വിശ്വാസത്തിലെ കണ്ണാന കണ്ണേ എന്നാരംഭിക്കുന്ന മെലഡി. അച്ഛനും മകളും തമ്മിലുള്ള സ്നേഹം പറയുന്ന ഗാനം യൂട്യൂബിൽ രണ്ടര കോടിയിലേറെ കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

ഇപ്പോഴിതാ, ആ പാട്ടിന്റെ വരികളും സീനുകളും തന്റെ ജീവിതത്തിൽ നിന്നു പകർത്തിയതാണെന്ന് നടൻ ബാല പറയുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയില്‍ താരം ഇതെക്കുറിച്ച് പറയുന്നത് ഇതിനോടകം വൈറൽ ആണ്.

‘ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായതാണ്. അതു കണ്ടാണ് ആ സീനുകൾ ചിത്രീകരിച്ചത്. അതെന്റെ ജീവിതമാണ് എന്ന് അറിഞ്ഞപ്പോൾ അജിത്ത് സാർ എന്നെ വിളിച്ചു. അരമണിക്കൂറോളം അജിത്ത് സാർ എന്നോട് സംസാരിച്ചു. ബാല നീ തിരികെ വരണം എന്നു പറഞ്ഞു. നീ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും എന്ന് ആ സീനിൽ അഭിനയിച്ചപ്പോൾ എനിക്ക് മനസിലായി. അങ്ങനെ അജിത്ത് സാർ എന്നെ ആശ്വസിപ്പിച്ചു. പിന്നെ എന്റെ അച്ഛനും പറഞ്ഞു. ചില സത്യങ്ങൾ നീ തുറന്നുപറഞ്ഞാൽ ഇവർ നിന്നെ വില്ലനാക്കും. കാലം തെളിയിക്കും. നീ ഇപ്പോൾ ഒന്നും മിണ്ടേണ്ട..’.– ബാല പറയുന്നു.

ബാലയുടെ സഹോദരന്‍ ശിവയാണ് വിശ്വാസത്തിന്റെ സംവിധായകൻ.