മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ യുടെ ചിത്രീകരണം തുടങ്ങി. പൂജ ചടങ്ങിൽ കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്‍ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു. വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമാണം. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം എത്തുന്നത്.
മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലുമാണ് പ്രധാന ലൊക്കേഷനുകൾ.