‘താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് ബേസിൽ’: ധ്യാനിന്റെ ട്രോളിന് ബെന്യാമിന്റെ രസികൻ മറുപടി

Mail This Article
മലയാളത്തിന്റെ യുവതാരവും പ്രിയസംവിധായകനുമായ ബേസിൽ ജോസഫിനെ കാണാനില്ലെന്ന ധ്യാൻ ശ്രീനിവാസന്റെ ട്രോളിന് രസികൻ മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. ബേസിലിനൊപ്പമുള്ള തന്റെയും എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപന്റെയും ചിത്രം പങ്കുവച്ചായിരുന്നു ബെന്യാമിന്റെ ഈ രസകരമായ കുറിപ്പ്.
‘തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ. ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ’ എന്നാണ് ചിത്രത്തിനൊപ്പം ബെന്യാമിൻ കുറിച്ചത്.
‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിൽ ജോസഫിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ട്രോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഏതോ ലോഡ്ജിൽ ഒളിച്ചിരിക്കുകയാണ് ബേസിലെന്നും കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.