മലയാളത്തിന്റെ പ്രിയനടി ഭാമയുടെ ഏറ്റവും പുതിയ സെൽഫി കണ്ട്, ഇത് ഭാമ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുത്തൻ ലുക്കിലാണ് താരം ചിത്രത്തിൽ. ‘സെൽഫി സെൽഫി’എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വച്ചത്.
വീണ നായർ, നമിത പ്രമോദ്, രാധിക, പ്രിയ മോഹൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തി. സുന്ദരി എന്നാണ് നമിത പ്രമോദ് കമന്റിട്ടിരിക്കുന്നത്. ഗംഭീരമെന്നാണ് വീണ നായരുടെ അഭിപ്രായം.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഭാമ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
2020 ജനുവരി 30 നായിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം.