ADVERTISEMENT

തൃശൂരില്‍ നടന്ന ചടങ്ങില്‍ പ്രിയനടി ഭാവനയെ കന്നഡ നിര്‍മാതാവ് നവീന്‍ താലിചാര്‍ത്തി. ഏറെ കാലം നീണ്ട സൗഹൃദവും പ്രണയവും എല്ലാം സഫലമാകുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവര്‍ ആശംസകളുമായെത്തി. ജീവിതത്തിൽ ഏറ്റവും നിർഭാഗ്യകരമായ ഒരു അനുഭവമുണ്ടായപ്പോൾ ഭാവനയെ ആദ്യം വിളിച്ചത് ഭാവിവരനായ നവീനായിരുന്നു. മണിക്കൂറിനുള്ളിൽ ബെംഗളൂരുവില്‍ നിന്ന് നവീൻ കൊച്ചിയിൽ പറന്നിറങ്ങി, തന്റെ ഭാവിവധുവിനെ നെഞ്ചോടു ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ. മാധ്യമങ്ങളിൽ അതു വാർത്തയായി. അതോടെ കഴിഞ്ഞ അഞ്ചു വർഷമായി ഭാവന രഹസ്യമായി കൊണ്ടുനടന്ന പ്രണയം ലോകമറിഞ്ഞു.

ചിരി വിട്ടുമാറാത്ത മുഖമാണ് നവീന്. കോടികൾ കൊണ്ട് അമ്മാനമാടുന്ന െതലുങ്കു സിനിമയുെട മുന്നിൽ നിൽക്കുന്ന ആളെന്നൊന്നും തോന്നുകയേയില്ല. മലയാളിയുെട മരുമകൻ മാത്രമാണ് താൻ എന്ന ഭാവം. യാത്ര പുറപ്പെടും മുമ്പ് നവീൻ ദീർഘമായി പ്രാർഥിച്ചു. ചിരിച്ചു െകാണ്ടുതന്നെ കാറില്‍ കയറി. െെക വീശി എല്ലാവരോടും യാത്ര പറഞ്ഞു.

വിവാഹവും സിനിമയും നടിമാര്‍ക്ക് പലപ്പോഴും ഒരുമിച്ച് കൊണ്ട്പോകാന്‍ താത്പര്യമുണ്ടാകില്ല. അല്ലെങ്കില്‍ ജീവിതത്തില്‍ പ്രാധാന്യമായ ഒന്നിനു മാത്രം സ്ഥാനം കൊടുക്കേണ്ടി വരും. ഭാവനയും സിനിമ ജീവിതത്തോട് ഗുഡ് ബൈ പറയുമോ ഇതാ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം മനസ്സുതുറന്നത് ഇങ്ങനെ.

വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ?

ADVERTISEMENT

തീര്‍ച്ചയായും അഭിനയിക്കും. ഞാന്‍ സിനിമ ഉപേക്ഷിച്ചു പോ വുകയൊന്നുമില്ല. എന്നെ ഞാനാക്കിയതും ഇന്നു കാണുന്ന നിലയിലെത്തിച്ചതും സിനിമയാണ്. അതുെകാണ്ടു സിനിമ വേണ്ട എന്നു ഞാന്‍ ഒരിക്കലും പറയില്ല. എനിക്കിണങ്ങുന്ന നല്ല സിനിമകളില്‍ ഞാനുണ്ടാകും.

‘വിവാഹശേഷം സിനിമ ഉപേക്ഷിക്കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം’; ഭാവന പുതിയ തീരുമാനങ്ങളെക്കുറിച്ച്...അഭിമുഖം വായിക്കാംല

ADVERTISEMENT
ADVERTISEMENT