ADVERTISEMENT

ഷൈജു അന്തിക്കാട് ഒരുക്കുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യമുള്ള ചിത്രത്തിൽ ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനുമാണ് നായികാനായകന്മാർ. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് സിനിമ പറയുന്നത്. നടന്‍ നിവിന്‍ പോളി ഫെയ്‌സ്ബുക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടു. 

dee-pra1

ബയോസ്‌കോപ് ടാക്കീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഫെബ്രുവരിയിൽ ചിത്രം റിലീസാകും. 

deep-pra332
ADVERTISEMENT

എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്. അന്റോണിയോ മിഖായേല്‍ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ്. എഡിറ്റിംഗ് വി സാജന്‍. സതീഷ് നെല്ലായ ആര്‍ട് ഡയറക്ടര്‍. രാജീവ് അങ്കമാലി മേക്കപ്പും കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. 

ADVERTISEMENT
ADVERTISEMENT