അവധിക്കാലം ആഘോഷിച്ച് ബിജു മേനോനും സംയുക്ത വർമയും: ചിത്രങ്ങൾ വൈറൽ
Mail This Article
×
വിദേശത്ത് അവധിക്കാലം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ബിജു മേനോനും സംയുക്ത വർമയും. ഇതിന്റെ ചിത്രങ്ങള്‍ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മകന്‍ ദക്ഷ് ധാര്‍മികിന്റെ സ്‌കൂള്‍ വെക്കേഷന്‍ ആഘോഷിക്കാനാണ് മൂവരും ചേർന്ന് ഇന്‍ഡോനേഷ്യയിലേക്ക് പോയത്.
ബിജു മേനോനുമായുള്ള വിവാഹ ശേഷം സംയുക്ത സിനിമയില്‍ നിന്ന വിട്ടുനിൽക്കുകയാണ്. എങ്കിലും തന്റെ പുതിയ വിശേഷങ്ങള്‍ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.