ADVERTISEMENT

മലയാള സിനിമയിൽ തിരക്കഥാകൃത്തെന്ന നിലയിൽ ശ്രദ്ധേയനാണ് ബിപിൻ ചന്ദ്രൻ. ഇപ്പോൾ അഭിനയ രംഗത്തും സജീവമാകുകയാണ്. അടുത്തിടെ തിയറ്ററുകളിലെത്തിയ ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം റിലീസിനൊരുങ്ങുന്ന ‘മഹാറാണി’യിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ‘മഹാറാണി’യുടെ ട്രെയിലർ പങ്കുവച്ച് ബിപിൻ ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

ബിപിൻ ചന്ദ്രന്റെ കുറിപ്പ് –

ADVERTISEMENT

മഹാറാണി സിനിമ വരുന്നുണ്ട് വെള്ളിയാഴ്ച.
അതിലഭിനയിക്കുന്നത് ഈ കോലത്തിലാ.
ട്രെയിലറിലും ഒന്നും മിന്നിമായുന്നുണ്ട്.
കോപ്പ്
ഈ എഴുത്തുജീവിതം എന്തൊരു തൊല്ലയാണെന്നോ.
ചുമ്മാതല്ല എല്ലാവരും സിനിമാനടന്മാരാകാൻ കൊതിക്കുന്നത്.
ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും അടുത്ത പടത്തിലേക്ക് അഭിനയിക്കാൻ വിളിച്ചാ മതിയാരുന്നു.
കുറ്റം പറയരുതല്ലോ .
വിളിച്ചു കേട്ടോ.
ഡയറക്ടർ ലാൽ ജൂനിയർ ടോവിനോയുടെയും സംവിധായകൻ രഞ്ജിത്തിന്റെയും കൂടെ നടികർതിലകം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു.
( നല്ല കാശും തന്നു.)
സംവിധായകരുടെ ആവശ്യാനുസരണം ഓവറാക്കിയും ഓവറാക്കാതെയും അമിതഭാവങ്ങളോടെയും ഭാവരഹിതമായും വികാരഭരിതമായും വികാരരഹിതമായുമൊക്കെ ചെറിയ ചെറിയ വേഷങ്ങള് ഉത്തരവാദിത്തത്തോടെ മിതവും ന്യായവുമായ റേറ്റിൽ ചെയ്തു കൊടുക്കപ്പെടുന്നതാണ് എന്ന് ഇതിനാൽ ഒന്നുകൂടി അറിയിച്ചുകൊള്ളുന്നു.
എന്നെ സിനിമയിൽ അഭിനയിപ്പിച്ചു എന്ന പുണ്യത്തിന് വേണ്ടി മാത്രമായി ആരും വിളിക്കണമെന്നില്ല.
കാശിനു നല്ല ടൈറ്റാണ്. അതുകൊണ്ടാ .
( പ്രസംഗിക്കാൻ വിളിക്കുന്നവരോട് കൂടിയാണ് ഇത് പറയുന്നത്. )
പക്ഷേ യൂട്യൂബിൽ ട്രെയിലറ് കാണുന്നതിന് കാശുമുടക്കൊന്നുമില്ലല്ലോ.
ദേണ്ട് ഈ താഴെ കെടക്കുന്നതിൽ ഒന്ന് കുത്തിനോക്കിയാ മതി.
കാശ് മുടക്കി പടം ഒന്ന് കണ്ടേച്ചാൽ അതിലും സന്തോഷം കേട്ടോ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT