ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം ബിജു മേനോന്റെ ജൻമദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്. അക്കൂട്ടത്തിൽ വേറിട്ട ഒന്നാണ്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.

താരത്തിന്റെ കുട്ടിക്കാല ചിത്രം ഉൾപ്പെടുത്തിയ ഒരു പോസ്റ്ററാണ് അദ്ദേഹത്തിന് ജൻമദിനാശംസകൾ നേർന്ന് ലളിതം സുന്ദരം ടീം പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

മധു വാരിയർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിൽ മഞ്ജു വാരിയർ ആണ് ബിജു മേനോന്റെ നായിക.

ADVERTISEMENT
ADVERTISEMENT