ADVERTISEMENT

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ, താരത്തിന്റെ പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ എത്തി. കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടി നായകനോ അതോ വില്ലനോ എന്ന ചോദ്യം പോസ്റ്റർ മുന്നോട്ടുവയ്ക്കുന്നു. ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി എത്തുകയെന്നും നെഗറ്റീവ് റോള്‍ ആയിരിക്കുമെന്നും വിവരമുണ്ടായിരുന്നു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ADVERTISEMENT

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം.

ADVERTISEMENT
ADVERTISEMENT