ADVERTISEMENT

മലയാള സിനിമയിലെ യുവനടൻമാരിൽ ശ്രദ്ധേയ സാന്നിധ്യമായി ഉയർന്നു വരുന്നയാളാണ് ചന്തുനാഥ്. ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്ന ‘ഫീനിക്സ്’ ചന്തുവിന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘ഫീനിക്സ്’ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ, ചന്തുവിന്റെ ആദ്യ സിനിമ ‘പതിനെട്ടാം പടി’ അല്ലേ എന്നു അവതാരക ചോദിക്കുമ്പോൾ, അല്ല ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന് ചന്തു തിരുത്തി. ഇതിനെ അഭിനന്ദിച്ച് ജിൽ ജോയ് എന്നയാൾ ഫെയ്സ്ബുക്കിൽ കുറിച്ചതും അതിന് ‘ഹിമാലയത്തിലെ കശ്മലന്മാർ’ സംവിധായകൻ അഭിരാം സുരേഷ് ഉണ്ണിത്താൻ നൽകിയ പ്രതികരണവും ശ്രദ്ധേയമാകുന്നു.

ADVERTISEMENT

‘ആദ്യപടം ഒരു ചെറിയ പടം ആണെങ്കിൽ ഇന്റർവ്യൂകളിൽ അതിനെ നൈസ് ആയി ഒഴിവാക്കുന്ന നടന്മാരെ നമ്മള് കണ്ടിട്ടുണ്ട്. ചില സംവിധായകരെയും. കഴിഞ്ഞ ദിവസം ചന്തുനാഥിന്റെ ഒരു ഇന്റർവ്യൂ കണ്ടു. അതിൽ മമ്മൂട്ടിയുടെ കൂടെ പതിനെട്ടാം പടിയിൽ ആണല്ലേ ആദ്യം അഭിനയിച്ചത് എന്ന് ആങ്കർ ചോദിക്കുന്നു. പക്ഷെ ചന്തുനാഥ് അത് തിരുത്തുന്നു. ‘ഹിമാലയത്തിലെ കശ്മലന്മാർ ആണ് എന്റെ ആദ്യ പടം’. ആദ്യമായി അവസരം തന്ന ആളുകളെ വിസ്മരിക്കാത്തത് നല്ല കാര്യം. ഇദ്ദേഹം പ്രധാനവേഷത്തിൽ വന്ന ‘ഫീനിക്സ്’ നല്ല അഭിപ്രായം നേടി തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്’.– ജിൽ ജോയ് കുറിച്ചു.

ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് അഭിരാം സന്തോഷം കുറിച്ചു.

ADVERTISEMENT

‘ഇത് കൊണ്ടല്ല ഇവനെനിക്ക് പ്രിയപെട്ടവനാകുന്നത്, അതിനായിരം കാരണങ്ങൾ വേറെയുണ്ട്.. പക്ഷെ ഒരു മനുഷ്യനെന്ന രീതിയിൽ ചന്ദുവിനെ ബഹുമാനിക്കുന്നത് ഒരുപക്ഷെ ഇത് കൊണ്ട് കൂടിയാണ്.. അവനെന്റെ കൂട്ടുകാരൻ അല്ലെങ്കിലും അവനിതു പറയും, മറ്റു പലരും പറയാൻ മറക്കുകയും ചെയ്യും.. ’.– അഭിരാം കുറിച്ചു.

ADVERTISEMENT
ADVERTISEMENT