കഴിഞ്ഞ വർഷം മലയാള സിനിമയിലെ ബ്ലോക്ക് ബസ്റ്റർ വിജയങ്ങളായ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും സംവിധായകർ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവൻ. കെവിഎൻ പ്രൊഡക്‌ഷൻസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം. വിവേക് ഹർഷനാണ് എഡിറ്റർ. ആർട് ഡയറക്ടർ അജയൻ ചാലിശേരി. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രത്തിലെ താരനിരയുടെ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും.