ADVERTISEMENT

ദുൽഖർ സൽമാന്റെ പേഴ്സണൽ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി. ഐശ്വര്യയാണ് വധു. വധൂവരൻമാർക്ക് ആശംസകൾ നേരാൻ ദുൽഖർ എത്തി.

2019ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ ‘ഫിസീക് മോഡൽ’ ടൈറ്റിൽ വിജയിയാണ് ദേവദത്ത്. മിസ്റ്റർ എറണാകുളം മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ദേവദത്തിനാണ് അദ്ദേഹത്തിന്റെ സുരക്ഷയുടെ ചുമതല.

ADVERTISEMENT

സണ്ണി വെയ്നും മറ്റു സുഹൃത്തുക്കൾക്കും ഒപ്പമാണ് ദുൽഖർ ദേവദത്തിന്റെ വിവാഹത്തിനെത്തിയത്. വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് താരം മടങ്ങിയത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT