ഇതാകും ഒരുപക്ഷേ, നിങ്ങൾക്കറിയാത്ത ധർമജൻ ബോൾഗാട്ടി
എം.മുകുന്ദനാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. ഇന്നസെന്റും മാമുക്കോയയും ഉള്ള സെറ്റിൽ ഞങ്ങൾ സംസാരിച്ചിരിക്കുന്നു. ഇക്കയോടു പലതും പറഞ്ഞ കൂട്ടത്തിൽ മുകുന്ദന്റെ എഴുത്തിനോടുള്ള ഇഷ്ടവും പറഞ്ഞു. ഇന്നസെന്റേട്ടൻ ഇക്കയെ ഒന്നു നോക്കി. പിന്നെയും പലതും പറഞ്ഞിരിക്കുന്നതിനിടെ ആരെയോ ഫോണിൽ വിളിച്ച് ഇക്ക സംസാരിക്കുന്നു. പിന്നെ, എന്റെ നേരെ ഫോൺ നീട്ടി. ‘മുകുന്ദനാണ്, നീ സംസാരിച്ചോ.’
എനിക്കാണേൽ കയ്യും കാലും വിറച്ച്, എന്തു ചെയ്യണം, എന്തു പറയണം എന്നൊന്നും അറിയാത്ത അവസ്ഥ. അപ്പോഴത്തെ ആവേശത്തിൽ പ്രിയപ്പെട്ട പുസ്തകങ്ങൾ, വാചകങ്ങൾ, കഥാപാത്രങ്ങൾ അങ്ങനെ ഒരുപാടു മിണ്ടി. ഞാൻ നിർത്തുവോളം അദ്ദേഹം കേട്ടിരുന്നു എന്നത് ഓർമയിലെ വലിയ സന്തോഷം.
മാധവിക്കുട്ടിയുമായും വളരെ അടുപ്പമുണ്ടായിരുന്നു. അമ്മ ഇ ടയ്ക്ക് ഫ്ലാറ്റിലേക്കു വിളിക്കും. ചായ ഉണ്ടാക്കി തരും. ചിലപ്പോൾ ഞാൻ അമ്മയ്ക്കും ചായ ഉണ്ടാക്കി കൊടുക്കും. വലിയ സ്നേഹമായിരുന്നു.
സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, കെ.ആർ. മീര തുടങ്ങിയവരുടെ എഴുത്തിനോടും ഇഷ്ടമാണ്. ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി പുതിയ പുസ്തമെഴുതുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണു ഞാനിപ്പോൾ.
അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.