Thursday 11 April 2019 04:49 PM IST : By സ്വന്തം ലേഖകൻ

മഹാലക്ഷ്മിക്ക് ഗുരുവായൂരിൽ ചോറൂണ്! കാവ്യയ്ക്കും മകൾക്കും തുലാഭാരവും

dileep-new

മലയാളത്തിന്റെ പ്രിയ താര ദമ്പതികളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും ആദ്യത്തെ കൺമണിയായ മഹാലക്ഷ്മിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ് വഴിപാടു നടത്തി. ദിലീപ്, മകള്‍ മീനാക്ഷി, കാവ്യ എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുലര്‍ച്ചെ അഞ്ചിനാണ് താരകുടുംബം ക്ഷേത്രത്തിൽ എത്തിയത്. ഉഷഃപൂജയ്ക്കു ശേഷമായിരുന്നു ചോറൂണ്. ഒപ്പം, കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി.


ദിവസവും പത്തു മണിക്കൂർ ജിമ്മിൽ, ചപ്പാത്തിയും ഓട്സും പ്രധാന ഭക്ഷണം, ചിക്കനും മീനും സ്റ്റീം ചെയ്തു കഴിക്കും! ശരീര സൗന്ദര്യത്തിലെ മിസ് കേരളയെ പരിചയപ്പെടാം


ഇവൾ മാളയിലെ ഉണ്ണിയാർച്ച! ക്ഷേത്ര പൂജാരിയുടെ മകൾ ഇപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണി, തടൂസിന്റെ സ്വപ്നവും അൽപം വിചിത്രം

പുന്നാരിച്ചാൽ മാത്രം മതിയോ?; കുഞ്ഞുങ്ങളെ ഞങ്ങൾ തല്ലും, മറ്റാരും തല്ലേണ്ട; ഹൃദയത്തിൽ നിന്നും ഒരമ്മയുടെ കുറിപ്പ്

കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

ഗുരുവായൂരിൽ വച്ച് യുവതാരം സണ്ണി വെയ്ന്റെ വിവാഹവും ഇന്നലെയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദിലീപ് സണ്ണിയ്ക്കും വധു രഞ്ജിനിക്കും ആശംസകൾ നേരാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.