ADVERTISEMENT

മൂന്നാമത്തെ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞാവയേയും നെഞ്ചോട് ചേർത്തിരിക്കുന്ന ദിവ്യയുടെ ചിത്രം ഇതിനകം വൈറൽ ആണ്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകിയത്.

ഇപ്പോഴിതാ, മറ്റു രണ്ടു മക്കൾക്കും ഭർത്താവിനുമൊപ്പം കുഞ്ഞാവയെ എടുത്തു കൊണ്ടു നിൽക്കുന്ന തന്റെ പുതിയ ചിത്രവും താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നു. ഹാപ്പി ഫാമിലിയുടെ ഈ പുതിയ ചിത്രവും ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

‘ഒരു കുഞ്ഞുരാജകുമാരിയാൽ അനുഗ്രഹിക്കപ്പെട്ടു’ എന്നാണ് കുഞ്ഞിന്റെ ചിത്രം ആദ്യം പങ്കുവച്ച് ദിവ്യ കുറിച്ചത്. കുഞ്ഞിന് ഐശ്വര്യ എന്ന് പേരിട്ടതായും ദിവ്യ കുറിച്ചു. ജനുവരി 14 നാണ് കുഞ്ഞ് പിറന്നത്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കൾ. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭർത്താവ്. ഹൂസ്റ്റണിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT