ADVERTISEMENT

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും നൃത്തത്തിൽ സജീവമാണ് താരം. അടുത്തിടെ തനിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ച വിശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവച്ച് താരം സമൂഹമാധ്യമത്തിൽ കുറിച്ചതാണ് വൈറൽ.

ADVERTISEMENT

‘ഈ വർഷത്ത ഏറ്റവും ധന്യമായ രാത്രികളിൽ ഒന്ന്’ എന്നാണ് മകളെയും എടുത്ത് പൂർണചന്ദ്രനെ കണ്ടുനിൽക്കുന്ന ചിത്രത്തിന് താരം നൽകിയിരിക്കുന്ന കുറിപ്പ്.

ADVERTISEMENT
ADVERTISEMENT