ADVERTISEMENT

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം - 2 ചിത്രീകരണം പൂര്‍ത്തിയായി. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് അവസാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്, ഷൂട്ടിങ് ആരംഭിച്ച ചിത്രം ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്ന സിനിമ കൂടിയാണ്. സെപ്റ്റംബര്‍ 21 നാണ് ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിങ് തീരുന്നത് വരെ മോഹന്‍ലാല്‍ ഉള്‍പ്പടെയുളള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാന്‍ അനുവദിച്ചിരുന്നില്ല. മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT