Thursday 02 July 2020 02:34 PM IST : By സ്വന്തം ലേഖകൻ

‘ഒരുമയോടെ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു’; ദൃശ്യം 2 വിന് ആശംസകളുമായി ആഷിക്ക് അബു

assgdf-drishyam_2

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് നിലനിൽക്കേ ഷൂട്ടിങ് തുടങ്ങാൻ തയാറെടുക്കുന്ന ദൃശ്യം 2 വിന് ആശംസകളുമായി ആഷിക്ക് അബു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് തിരുത്തി, പ്രതിസന്ധികളെ തരണം ചെയ്ത്, ഒരുമയോടെ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആഷിക്ക് അബു പറയുന്നു.

ദൃശ്യം 2 സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ആഷിക്ക് അബു വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. 

Tags:
  • Movies