Thursday 16 November 2023 02:20 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ സമ്മതിക്കുന്നു, നീ വളരെയേറെ സുന്ദരിയാണ്’: ക്യൂട്ട് ചിത്രം പങ്കുവച്ച് ദുൽഖർ സൽമാൻ

dq

ഒരു കുഞ്ഞ് പെൺകുട്ടിയോട് വിശേഷങ്ങൾ ചോദിക്കുന്ന തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. ‘I agree ! You’re way cuter !’ എന്ന കുറിപ്പോടെയാണ് ഒരു യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോ താരം ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഇറ്റലിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. പഴയ മോഡല്‍ ഫിയറ്റ് 500 മോഡല്‍ കാറിൽ ചാരി ദുല്‍ഖര്‍ നില്‍ക്കുന്നതും ഒരു കുഞ്ഞ് പെണ്‍കുട്ടി ദുല്‍ഖറിനോട് എന്തോ പറയുന്നതുമാണ് ചിത്രം. കുഞ്ഞിന്റെ മുഖം കാണിക്കുന്നില്ല.

ആരാധകരും ചലച്ചിത്രപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഈ ക്യൂട്ട് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.