ADVERTISEMENT

ആഘോഷപ്പൂരങ്ങളായി മാറേണ്ട താര വിവാഹ ചടങ്ങുകൾ കോവിഡ് കാലത്ത് തികഞ്ഞ അച്ചടക്കത്തോടെ നടക്കുന്ന കാഴ്ചകളാണ് നമ്മൾ കാണുന്നത്. ‘ഇവർക്ക് കുറച്ചു കൂടി കാത്തിരുന്നിട്ട് പോരായിരുന്നോ വിവാഹം’ എന്ന് ചോദിച്ചവരോട് ‘എല്ലാറ്റിനും അതിന്റേ തായ സമയമുണ്ട് ദാസാ...’ എന്ന് പറഞ്ഞ് കൂൾ ആയി കല്യാണവും നിശ്ചയവുമൊക്കെ നടത്തി ചിലർ. അലീന–രോഹിത് ജോഡി പറയുന്നു ആ വിശേഷം...

എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാൽ പിന്നെ, നോ രക്ഷ. പ്രണയത്തിന്റെ കാര്യത്തിലും അതു തന്നെയാണ് സം ഭവിച്ചത് എന്ന് നടിയും അവതാരകയുമായ എലീന പടിക്കൽ. ‘‘ഇത് ഞങ്ങളുടെ ഏഴാം വർഷമാണ്. ആദ്യം സുഹൃത്തുക്കളായിരുന്നു. രോഹിതാണ് ആദ്യം പ്രപോസ് ചെയ്തത്. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പക്ഷേ, പതുക്കെ എനിക്ക് പറ്റിയ ചെക്കൻ ഇതു തന്നെയാണെന്ന് മനസ്സ് പറഞ്ഞു. പക്ഷേ, രണ്ട് വീട്ടിലും സമ്മതമില്ല. അങ്ങനെ കാത്തിരുന്ന് ഒ ടുവിൽ 2020 മാർച്ച് മാസത്തോടെയാണ് വീട്ടിൽ നിന്നും പച്ചക്കൊടി കിട്ടിയത്. അതോടെ ആകെ എക്സൈറ്റ്മെന്റിലായി. വീട്ടുകാർ എന്ന് സമ്മതിക്കുന്നോ അന്ന് നിശ്ചയം എന്ന് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അതു കൃത്യം കോവിഡ് കാലത്തുമായി.

ADVERTISEMENT

വൈകുന്നേരം ഫുൾ പാർട്ടി ഓൺ...

രണ്ട് വിഭാഗമായിട്ടാണ് പരിപാടികൾ പ്ലാൻ ചെയ്തത്. ആ ദ്യത്തേതിൽ കുടുംബക്കാർ. അടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിയ ചടങ്ങ്. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിശ്ചയമേ നടന്നുള്ളൂ. 50 മുതൽ 100 പേരെ മാത്രമേ ഒരു സമയത്ത് ഹാളിൽ കയറ്റൂ എന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ടീം ഭക്ഷണം കഴിക്കാൻ പോകുമ്പോള്‍ അടുത്ത ടീം ഹാളിൽ കയറും. അങ്ങനെയായിരുന്നു നിശ്ചയം.

ADVERTISEMENT

രോഹിത് പൊതുവേ കുറച്ച് സൈലന്റാണ്. പാർട്ടിയൊക്കെ നടക്കുമ്പോൾ ആദ്യത്തെ അര മണിക്കൂർ മാത്രമേ ഞാൻ പാവമായി നിൽക്കുകയുള്ളൂ. ബാക്കി സമയം യഥാർഥ ബഹളക്കാരി ഞാനായിരിക്കും എന്ന്.

. ഹിന്ദുവധുവായി രാവിലെയും ക്രിസ്ത്യൻ വധുവായി വൈകിട്ടുമാണ് ചടങ്ങു നടത്തിയത്. കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകള്. വിവാഹത്തിന് രാവിലെ ഞാൻ വളരെ അടക്കമുള്ള കുട്ടിയായിരിക്കും. വൈകുന്നേരം നോക്കിക്കോ ഫുൾ പാർട്ടി ഓൺ. അത് അന്നേ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്.’’

ADVERTISEMENT
ADVERTISEMENT