Friday 01 November 2024 11:00 AM IST : By സ്വന്തം ലേഖകൻ

ആരാണ് പോസ്റ്ററിൽ ? കേരളപ്പിറവി ദിനത്തിൽ ‘എമ്പുരാന്‍’ റിലീസ് പ്രഖ്യാപിച്ച് പൃഥ്വിരാജ്

empuran

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. സൂപ്പർഹിറ്റ് ആയ ‘ലൂസിഫർ’ന്റെ രണ്ടാം ഭാഗമാണിത്.

ഇപ്പോഴിതാ, കേരളപ്പിറവി ദിനത്തിൽ ‘എമ്പുരാന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 2025 മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ഉണ്ടാകും.

കൗതുകമുണര്‍ത്തുന്നതാണ് റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വി പങ്കുവച്ച പോസ്റ്റർ. വെള്ള ഷർട്ടണിഞ്ഞ് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരാളെ പോസ്റ്ററിൽ കാണാം. എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ്. മുരളി ഗോപിയുടെതാണ് തിരക്കഥ.