യൂ ട്യൂബിൽ ഒരു കോടി കാഴ്ചക്കാരിലേക്ക് കുതിച്ച് ‘എമ്പുരാൻ’ ട്രെയിലർ. ബുധനാഴ്ച രാത്രി 12 മണിക്കാണ് 3 മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ മലയാളം ട്രെയിലർ ആരാധകർക്ക് സർപ്രൈസായി റിലീസ് ചെയ്തത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയിലര്‍ എത്തി.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ വ്യക്തമാക്കുന്നത്. ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.