ഇന്ത്യൻ സിനിമയുടെ മെഗാതാരങ്ങളായ രജിനികാന്തിനും അമിതാഭ് ബച്ചനും ഒപ്പമുള്ള മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ചിത്രം വൈറൽ. മൂവരും ഒന്നിച്ചഭിനയിക്കുന്ന വേട്ടയൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു പകർത്തിയ ഫോട്ടോ ഫഹദിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ടി ജെ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് നിർമാണം. മഞ്ജു വാരിയരും റാണ ദഗ്ഗുബട്ടിയും ചിത്രത്തിൽ മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു സംഗീതം പകരുന്നത്.