Tuesday 01 December 2020 11:43 AM IST : By സ്വന്തം ലേഖകൻ

ജോജിക്ക് വേണ്ടി മെലിഞ്ഞ് ഫഹദ് ഫാസില്‍ ; ഷൂട്ടിങ് എരുമേലിയിൽ

afafaf

ജോജിക്കു വേണ്ടി ശരീരംകൊണ്ടു വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. ദീലീഷ് പോത്തൻ – ശ്യാം പുഷ്കരൻ ടീമുമായി ഒന്നിക്കുന്ന ചിത്രമെന്ന പേരില്‍ തന്നെ ഏറെ ശ്രദ്ധനേടുന്ന ചിത്രമാണ് ജോജി. ഇപ്പോള്‍ ഫഹദിന്റെ പുതിയ ലുക്ക് കൂടെ എത്തിയതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. നോര്‍മൽ രൂപത്തിൽ നിന്നും വളരെ മെലിഞ്ഞൊരു പയ്യന്‍ ലുക്കിലാണ് ഫഹദ് എത്തുന്നതെന്ന് പുതിയ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം

ഷെയ്കസ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രോചദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന ജോജി, എരുമേലിയില്‍ ഷൂട്ട് പുരോഗമിക്കുകയാണ്. ഫഹദ് ഫാസിലിനൊപ്പം ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഭാവനാ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍  ചേർന്നാണ് .

Tags:
  • Movies