ADVERTISEMENT

നടൻ ജനാർദനന്‍ അന്തരിച്ചു എന്ന, സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

‘ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്.ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്’.– ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്. സോഷ്യല്‍ മീഡിയ പേജുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുളള ആദരാഞ്ജലി കാര്‍ഡുകള്‍ പ്രചരിച്ചിരുന്നു.

അതേസമയം, താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ പറഞ്ഞു.‌‌‌

ADVERTISEMENT
ADVERTISEMENT
ADVERTISEMENT