മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മേക്കപ്പ്മാനും സന്തതസഹചാരിയും ചലച്ചിത്ര നിർമാതാവുമായ എസ്. ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയായി. അഖിൽ ആണ് വരൻ. പാലാ സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച മധുരം വയ്പ്പു ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തു. മമ്മൂട്ടിക്കും സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേർന്നിരുന്നു. ജോർജിനും ഭാര്യ ഉഷയ്ക്കുമൊപ്പം രണ്ട് മക്കളാണ്. ഇളയ മകൾ സിൽവിയ ജോർജ്.
മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ഇമ്മാനുവൽ’, അച്ചാ ദിൻ, പുഴു എന്നീ ചിത്രങ്ങളുടെ നിർമാതാവും ജോർജാണ്. 2023ൽ റിലീസ് ചെയ്ത ‘വേല’ എന്ന സിനിമയാണ് ജോര്‍ജ് അവസാനമായി നിർമിച്ചത്.