Friday 07 February 2025 02:24 PM IST : By സ്വന്തം ലേഖകൻ

‘ഒറ്റക്കൊമ്പനിൽ’ ഗോകുൽ സുരേഷും, ഒരുങ്ങുന്നത് ഫാമിലി ആക്‌ഷൻ ഡ്രാമ

gokul

സുരേഷ് ഗോപിയുടെ 250 ആം ചിത്രം ‘ഒറ്റക്കൊമ്പനിൽ’ പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും. ‘പാപ്പൻ’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്. ഒരു ക്ലീൻ ഫാമിലി ആക്‌ഷൻ ഡ്രാമ ആയി ചിത്രം ഒരുക്കുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, കബീർ ദുവാൻ സിങ്, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക.

കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻ രമേശ്വർ, എഡിറ്റിങ് – വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ.