Friday 19 April 2024 10:44 AM IST : By സ്വന്തം ലേഖകൻ

‘ആനന്ദനൊരു പഞ്ചപാവമാ...ഒരു സാധു...’: ചിരിപ്പിച്ച് പൃഥ്വിയും ബേസിലും, ടീസർ ഹിറ്റ്

guruvayoorambalanadayil

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’ സിനിമയുടെ ടീസർ ശ്രദ്ധേയമാകുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ യോഗി ബാബു ഒരു പ്രധാന വേഷം ചെയ്യുന്നു.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരും താരനിരയിലുണ്ട്.

ഛായാഗ്രഹണം – നീരജ് രവി, എഡിറ്റർ – ജോൺ കുട്ടി, സംഗീതം – അങ്കിത് മേനോൻ.