ADVERTISEMENT

നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്ത് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തി. സംവിധായകൻ ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹരചയിതാവുമാകുന്ന ചിത്രമാണിത്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസാകും.

പ്രതികാര കഥയാകും ചിത്രം പറയുക. ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ADVERTISEMENT

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.

ADVERTISEMENT
ADVERTISEMENT