Saturday 13 April 2024 10:20 AM IST : By സ്വന്തം ലേഖകൻ

രസികൻ ട്രെയിലർ എത്തി: ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ മെയ് 16ന്

hridayahariyaya

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ രസികൻ ട്രെയിലർ എത്തി. മെയ് 16ന് ചിത്രം തിയറ്ററുകളിൽ എത്തും. രാജേഷ് മാധവനും ചിത്ര നായരുമാണ് നായികാനായകൻമാർ. എന്നാ താൻ കേസ് കൊട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സ്പിൻ ഓഫ് ആയി ഒരുങ്ങുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ യിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലുണ്ട്.

സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രത്തിന്റെ നിർമാണം. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്.