ADVERTISEMENT

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ പുതിയ ഗാനം എത്തി. ‘അരികേ നിന്ന’ എന്ന ഗാനമാണ് ഇപ്പോള്‍ ആസ്വാദകരെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ദര്‍ശന’ എന്ന ഗാനത്തിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഹിഷാം അബ്‍ദുള്‍ വഹാബാണ് സംഗീതസംവിധാനം. അരുണ്‍ അലാട്ട് ഗാനരചന. ആലപിച്ചിരിക്കുന്നത് ജോബ് കുര്യന്‍.

ADVERTISEMENT

മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്.

പ്രണവ് മോഹൻലാലിനൊപ്പം ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT