ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഈ ബിഗ് ബജറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്നു. അഖിൽ പോൾ - അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’ നിർമിക്കുന്നത്.
അതേ സമയം, ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്.