Saturday 11 May 2019 03:25 PM IST : By സ്വന്തം ലേഖകൻ

‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ… കൊള്ളാമോ’ ? സുകുമാരനെ അനുകരിച്ച് ഇന്ദ്രജിത്: വിഡിയോ

indrajith-new

അച്ഛൻ സുകുമാരനെ അനുകരിച്ച് അമ്മ മല്ലികയോട് സംസാരിച്ച് ഇന്ദ്രജിത് സുകുമാരൻ. അഭിനയത്തിൽ മാത്രമല്ല വേണമെങ്കിൽ മിമിക്രിയിലും തനിക്കൊരു കൈനോക്കാമെന്ന് ഈ വിഡിയോയിൽ താരം തെളിയിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ ്.

സുകുമാരനെ ഇന്ദ്രജിത് അനുകരിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മല്ലിക സുകുമാരനാണ് ഈ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.

‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന രീതിയില്‍ ഇന്ദ്രജിത്ത് അനുകരിക്കുന്നതാണ് വിഡിയോയിൽ.

അന്തരിച്ച നടൻ സുകുമാരന്‍ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന കരുത്തായിരുന്നു. സൂപ്പർ താരമായും കരുത്തനായ സഹനായകനായും വില്ലൻ വേഷങ്ങളിലുമൊക്കെ തിളങ്ങിയ സുകുമാരൻ ആരാധകരുടെ പ്രിയങ്കരനായിരുന്നു.