Saturday 18 July 2020 11:58 AM IST : By സ്വന്തം ലേഖകൻ

വന്‍ താരനിരയുമായി ഇന്‍സ്റ്റാഗ്രാമം! മലയാളം വെബ്‌സീരിസിന്റെ ട്രെയിലര്‍ എത്തി

insta

മലയാളം വെബ്‌സീരിസ് ഇന്‍സ്റ്റാഗ്രാമത്തിന്റെ ട്രെയിലര്‍ എത്തി. മൃദുല്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ഇന്‍സ്റ്റാഗ്രാമത്തില്‍ സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, ഗണപതി, സാബുമോന്‍, രമേഷ് പിഷാരടി, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ ജെയിംസ്, പവി കെ പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്താണ് എഡിറ്റര്‍

Tags:
  • Movies