ADVERTISEMENT

മലയാളത്തിന്റെ പ്രിയസംവിധായകൻ ഷാജി കൈലാസിന്റെ മകനും സഹസംവിധായകനുമായ ജഗൻ കൈലാസിന് ജൻമദിനാശംസകൾ നേർന്ന്, ജഗന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സുഹൃത്ത് വിശ്വനാഥ്.

ജയമോഹന്റെ തിരക്കഥയിൽ, ആസിഫ് അലി നായകനാകുന്ന ചിത്രമാണ് ജഗൻ ഒരുക്കുക.

ADVERTISEMENT

സുഹൃത്തിന്റെ കുറിപ്പ് –

Happiest birthday my brother ജഗൻ കൈലാസ്.

ADVERTISEMENT

ഈ ദിവസം എനിക്ക്, നിനക്കു തരാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഈ ഫോട്ടോ തന്നെ ആണ്‌. ഒന്നര വർഷത്തെ നമ്മുടെ കാത്തിരിപ്പാണ് ഈ സിനിമ. ഇന്ത്യയിലെ ഏറ്റവും വലിയ റൈറ്റർ ജയമോഹൻ സർ ( Writer of Kadal, Sarkar, Enthiran 2.0, Ponniyin Selvan, Indian 2, Vendhu Thanuthathu Kaadu...Others ) നിന്റെ ആദ്യ സംവിധാന സംരംഭത്തിന് വേണ്ടി എഴുതുന്നു... ഞാൻ വിളിച്ചപ്പോൾ അദ്ദേഹം നമുക്ക് വേണ്ടി വന്നു എന്നതാണ് എനിക്ക് കൂടുതൽ സന്തോഷം പകർന്നത്... നിനക്കു വേണ്ടി, നിന്റെ സിനിമക്ക് വേണ്ടി തന്റെ ബോഡി ഷേപ്പ് വരെ മാറ്റാൻ തയ്യറായി ആസിഫ് അലി എന്ന മികച്ച നടൻ തയ്യാറായി നിൽക്കുന്നു... ഇതിലും മികച്ച ഒരു ഓപ്പണിങ് വേറെ ഒരു പുതുമുഖ ഡയറക്ടർക്കും കിട്ടില്ല...

എന്റെ വിശ്വാസങ്ങളും, ജീവിതവും ഒരു ദിവസത്തെ 14 മണിക്കൂർ കൊണ്ട് മാറിമറിഞ്ഞു പോയപ്പോൾ, എന്റെ കൂടെ നിൽക്കാൻ, എന്നെ വിശ്വസിക്കാൻ ആരും ഇല്ലാതിരുന്നപ്പോൾ, എന്നെ ചേർത്തു പിടിച്ചു നിർത്തിയത് നീ മാത്രം ആണ് ജഗൻ... നിന്റെ അച്ഛൻ, ഷാജി കൈലാസ് സർ, എന്നെ അദ്ദേഹത്തിനെ കമ്പനിയുടെ പ്രോജക്ടുകൾ നോക്കി നടത്താൻ ഏല്പിച്ചപ്പോൾ എനിക്ക് നിന്നോടുള്ള ബഹുമാനം കൂടുകയായിരുന്നു സഹോദരാ...

ADVERTISEMENT

28 വർഷം കൂടെ നിന്ന പലരും എന്നെ ഒഴിവാക്കിയപ്പോൾ നീ എന്നെ പഠിപ്പിച്ചത് "തോറ്റുകൊടുക്കാൻ" പാടില്ല എന്നാണ്. അന്ന് നീ ശക്തമായി എന്റെ കൂടെ നിന്നതു കൊണ്ടാണ് എനിക്ക് ഈ ഫോട്ടോ നിന്റെ birthday സമ്മാനം ആയി ഇവിടെ ഇടാൻ പറ്റിയത്...

എന്റെ കൂടെ അതി ശക്തമായ ഒരു ടീം രൂപപ്പെട്ടു കഴിഞ്ഞു... പ്രൊഡക്ഷന്റെ ചുക്കാൻ അൻസിൽ ജലീൽ പിടിച്ചു കഴിഞ്ഞു... ആര്ടിസ്റ്റുകളുടെ മാനേജ്മെന്റ് തമ്മി രാമൻ ചെയ്തു തുടങ്ങി... ഷാജി കൈലാസ് എന്റർടെയ്ൻമെൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നാക്കി ഞങ്ങൾ മാറ്റിയിരിക്കും. ഇതു നിനക്കു നിന്റെ birthday ദിവസം ഞങ്ങൾ തരുന്ന വാക്കാണ് brother...

ഒരു മരണമാസ് ഐറ്റം ലോഡിങ്...

Stay tuned for the official announcement...



ADVERTISEMENT