Monday 16 September 2024 11:42 AM IST : By സ്വന്തം ലേഖകൻ

ചെന്നൈയിലെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് പൂക്കളമൊരുക്കി ജയറാം: വിഡിയോ വൈറൽ

jayaram

തിരുവോണ ദിനത്തിൽ ചെന്നൈയിലെ വീട്ടുമുറ്റത്ത് പൂക്കളമിടുന്ന തന്റെ വിഡിയോ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം ജയറാം.

പൂക്കളം ഇടുന്നതിന്റെ ഫുള്‍ വിഡിയോ താരം സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചു. താരം കുടുംബത്തിനൊപ്പം നില്‍ക്കുന്നതും വിഡിയോയിലുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍, അഹാന കൃഷ്ണകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നു. മലയാളസിനിമാ താരങ്ങള്‍ക്ക് പുറമെ ഉലകനായകന്‍ കമല്‍ഹാസനും ആശംസകളുമായി എത്തി.