റിയൽ ഹീറോയെ സിനിമയിലെടുത്തോ ? വൈറലായി താരങ്ങളുടെ സെൽഫി
Mail This Article
കേരളത്തിലെ റിയൽ ലൈഫ് പൊലീസ് ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയ്ക്കും സംവിധായകനും തിരക്കഥാകൃത്തും ആയ രതീഷ് വേഗയ്ക്കും ഒപ്പമുള്ള യതീഷ് ചന്ദ്രയുടെ ഒരു സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രം കണ്ട്, യതീഷ് ചന്ദ്രയേയും സിനിമയിലെടുത്തോ എന്നാണ് ആരാധകരുടെ ചോദ്യം. സിംഹത്തിന്റെ കസ്റ്റഡിയിൽ രണ്ട് മാൻകുട്ടികൾ എന്നാണ് മറ്റൊരു കമന്റ ്. എന്നാൽ ജയസൂര്യയുമായുള്ള അദ്ദേഹത്തിന്റെ ഒരു കൂടിക്കാഴ്ചയ്ക്കിടെ സൗഹൃദം പങ്കുവച്ചുകൊണ്ടുള്ള ചിത്രം മാത്രമാണിത്.
‘തൃശൂർ പൂരം’എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ജയസൂര്യ ഇപ്പോൾ. ‘തൃശൂർ പൂര’ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ ആണ്. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.