‘ആവേശം’, ‘രോമാഞ്ചം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ സിനിമയിൽ മോഹൻലാൽ നായകനാകുന്നുവെന്ന് റിപ്പോർട്ട്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.
ബെംഗളൂരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സംഗീത സംവിധാനം.