മിനിസ്ക്രീൻ താരം അനുശ്രീയുടെ (പ്രകൃതി) വിവാഹവാർത്തയെ സ്നേഹാശംകളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ വരൻ.. ബാലതാരമായി വന്ന് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരമായ അനുശ്രീയുടെ കല്യാണ വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ വിവാഹത്തിന്റെ പുതുമോഡിയിലുള്ള താരങ്ങളെ കാണാൻ നടി അനു ജോസഫ് എത്തിയതാണ് പുതിയ വിശേഷം. അനുശ്രീയുടെ വീട്ടിലത്തിയാണ് അനുജോസഫ് സർപ്രൈസ് നൽകിയത്.

ഞാൻ ഒറ്റയ്ക്കാണെന്ന ഫീൽ ഒരിക്കലും ഇല്ല എന്നതാണ് വിവാഹത്തോടെ വന്ന മാറ്റമെന്ന് അനുശ്രീ പറയുന്നു. കുക്കിങ് ഉൾപ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്. ജീവിതത്തില്‍ മിസിങ് എന്ന ഫീലിങ് ഇല്ല എന്നതാണ് സത്നോഷമുള്ള കാര്യം. ഞങ്ങളുടെ വിവാഹക്കാര്യത്തിൽ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം– അനുശ്രീ പറയുന്നു.
എല്ലാ സങ്കടങ്ങളും പിണക്കങ്ങളും മാറി അമ്മ ഓകെ ആകട്ടേയെന്നും അനു ജോസഫ് പറയുന്നു. അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്.
