മനോഹരമായ അയ്യപ്പഭക്തി ഗാനവുമായി ജോജു ജോർജ്: വിഡിയോ
Mail This Article
മനോഹരമായ അയ്യപ്പഭക്തി ഗാനവുമായി നടൻ ജോജു ജോർജ്. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അദൃശ്യം’ എന്ന ചിത്രത്തിലാണ് ജോജു ആലപിച്ച അയ്യപ്പഭക്തി ഗാനമുള്ളത്. ജോജുവിനൊപ്പം നരെയ്‍ന്‍, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രമാണ് ‘അദൃശ്യം’.
ഗാനത്തിന്റെ വരികള്‍ ബി.കെ ഹരിനാരായണന്റേതാണ്. സംഗീതം – രഞ്ജിന്‍ രാജ്‍. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമയാണ് അദൃശ്യം. കയല്‍ ആനന്ദി, പവിത്ര ലക്ഷ്‍മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദ്ദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജുവിസ് പ്രൊഡക്ഷന്‍സിനൊപ്പം യുഎഎന്‍ ഫിലിം ഹൗസ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.