തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ‘പണിക്കെതിരെ’ റിവ്യൂ പോസ്റ്റ് ചെയ്തതിന്റെ പേരിൽ യുവാവിന് നടന്‍ ജോജു ജോര്‍ജിന്റെ ഭീഷണി. ജോജു പ്രധാന വേഷത്തിലെത്തി സംവിധാനം ചെയ്ത ചിത്രമാണ് പണി. ചിത്രത്തിലെ ചില സീനുകളെ വിമർശനാത്മകമായി സമീപിച്ചു കൊണ്ടായിരുന്നു വിദ്യാർഥിയായ ആദർശിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ജോര്‍ജ് ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ‘നിനക്ക് എന്റെ മുന്നിൽ വരാൻ ധൈര്യമുണ്ടോടാ’ എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് ആദർശിനോട് ജോജു ഫോണിൽ സംസാരിച്ചു തുടങ്ങുന്നത്. ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ആദർശ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
‘ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.’– ഓഡിയോ പങ്കുവച്ച് ആദർശിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
താങ്കളോട് ആർട്ടിസ്റ്റ് എന്ന നിലയിൽ ബഹുമാനമുണ്ടെന്നും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും പറയുമ്പോൾ പരിഹാസ രൂപേണയായിരുന്നു ജോജുവിന്റെ മറുപടി. സിനിമ എന്നതിനേക്കാൾ ഉപരി ഒരു റിവ്യൂ കണ്ടിട്ട് അതിനെ നേരിടുന്ന രീതി കണ്ടിട്ട് ബഹുമാനം പോകുന്നുവെന്നും ആദർശ് പറയുന്നു. എന്തിനിങ്ങനെ പ്രകോപിതനാകുന്നുവെന്ന ചോദ്യത്തിന് താന്‍ ശരിക്കും പ്രകോപിതനായാൽ നീ മുള്ളിപ്പോകും കൊച്ചെർക്കാ എന്നായിരുന്നു ജോജുവിന്റെ പരിഹാസം.
എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്കുവയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.’’–വ്ലോഗർ ആദർശിന്റെ വാക്കുകൾ.
താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു ജോർജ് പ്രതികരിച്ചു.