സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പ്രണയജോഡികളാണ് ഉപ്പും മുളകും താരം ജൂഹി രുസ്തഗിയും ഡോ. റോവിൻ ജോർജും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ജൂഹി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റോവിനൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. റോവിനും ജൂഹിയോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ജൂഹി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില കുറിപ്പുകളും ഇവർ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നവയാണ്.
ഇപ്പോഴിതാ, ഗായിക റിമി ടോമിക്കും നടൻ ഹേമന്ദ് മേനോനുമൊപ്പം നില്‍ക്കുന്ന ജൂഹിയുടേയും റോവിന്റേയും ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ, ഹേമന്ദ് മേനോനാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ചാനല്‍ പരിപാടിയുടെ ഷൂട്ടിനിടയില്‍ പകർത്തിയ ചിത്രങ്ങളാണോ ഇതെന്ന തരത്തില്‍ ഇതിനോടകം ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇരുവരും ഒന്നിച്ച് പ്രണയദിനത്തിൽ ചാനൽ പരിപാടിയിൽ പങ്കെടുക്കും എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.