Monday 22 June 2020 04:21 PM IST : By സ്വന്തം ലേഖകൻ

ആദ്യം കേട്ട അമ്മത്താരാട്ട്; ഇത് മാതൃസ്നേഹത്തിന്റെ ജ്വാലാമുഖി! വിഡിയോ

jwaala

മാതൃ വാത്സല്യത്തിന്റെ സന്ദേശവുമായി ഇതാ ഒരു സംഗീതോപഹാരം. ജ്വാലാമുഖി എന്ന് പേരിലൊരുങ്ങിയ താരാട്ട് ലോക സംഗീതദിനത്തിലാണ് പുറത്തിറങ്ങിയത് . മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ജ്വാലാമുഖി ആസ്വാദകർക്കു മുന്നിലേക്കെത്തിയിരിക്കുന്നത്.

പിറന്നു വീഴുന്ന കുഞ്ഞ് ആദ്യമായ് കേൾക്കുന്ന സംഗീതമാണ് അമ്മയുടെ താരാട്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം ഈ സംഗീതോപഹാരത്തിൽ നിറഞ്ഞു നിൽക്കുന്നു. നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തി, വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ റെക്കോർഡ് ചെയ്ത പാട്ട് ഏഴ് അമ്മമാർ ചേർന്നാണ് തയ്യാറാക്കിയത്.

ജ്വാലാമുഖിയുടെ  സംഗീതവും ആലാപനവും സജ്‌ന വിനീഷ് ആണ് നിർവഹിച്ചത്. ക്യാമറയ്ക്കു മുന്നിൽ നർത്തകിമാർ കൂടിയായ സീതാലക്ഷ്മി, അനുശ്രീ എസ് നായർ, പൂർണിമ, സുസ്മിത എന്നിവർ. എഡിറ്റിങ്ങ് നിർവഹിച്ചത് സൗമ്യ സാഗർ. വരികളെഴുതി ജ്വാലാമുഖി സംവിധാനം ചെയ്തത് സ്മിത നമ്പ്യാരാണ്. 7 അമ്മമാർ ചേർന്നാണ് ഏറെ പ്രത്യേകതകളുള്ള ഈ താരാട്ട് വിഡിയോ ഒരുക്കിയിരിക്കുന്നത്.

വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ റെക്കോർഡ് ചെയ്ത പാട്ട് അമ്മമാർക്കു പാടാനുള്ള ഒരു പുതിയ താരാട്ടായാണ് അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നത്. പെൺകുഞ്ഞു വളരുമ്പോൾ അവളുടെ പാൽ പുഞ്ചിരിയും കുറു മൊഴി കൊഞ്ചലുകളും പിച്ചവയ്‌പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. മകൾ ഭാവിയിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളർച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് വരികൾ.

സജ്‌ന വിനീഷ്. സീതാലക്ഷ്മി, അനുശ്രീ എസ് നായർ, പൂർണിമ, സുസ്മിത തുടങ്ങിയവർ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മൊബൈലിൽ പകർത്തിയ നൃത്താവിഷ്കാരമാണ് ജ്വാലാമുഖി.

ഓം പ്രൊഡക്ഷൻസ് പുറത്തിറക്കിയ വീഡിയോ എഡിറ്റ്‌ ചെയ്തിരിക്കുന്നത് സൗമ്യ സാഗർ ആണ്. 7 അമ്മമാരും ജ്വാലാമുഖിയിൽ മുഖം കാണിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ദുബായ്, ചെന്നൈ കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പരിമിതമായ സൗകര്യങ്ങൾക്കകത്തു നിന്ന് കൊണ്ടു സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രം പൂർത്തീകരിച്ചു എന്നതും ജ്വാലാമുഖിയുടെ പ്രത്യേകതയാണ്.